പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമാണ് നിയമനം.

ഒഴിവ്: 3000. യോഗ്യത: പ്ലസ്ടു. പ്രായം: 20-45 വയസ്സ്. കെ.എസ്.എഫ്.ഇ.യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാണ് തിരഞ്ഞെടുക്കപ്പെട്ടു പ്രവര്‍ത്തിക്കേണ്ടത്. കെ.­എസ്.എഫ്.ഇ.യുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ബിസിനസ് പ്രമോട്ടര്‍മാരുടെ വേതനം ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റാ എന്നിവ സഹിതം തപാലായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: കെ.എസ്.എഫ്.ഇ. ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി. നമ്ബര്‍-510, തൃശ്ശൂര്‍-680020, തപാലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍-10.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക