ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി 5 ദിവസങ്ങളിലാക്കാന്‍ ധാരണ. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ഇക്കാര്യത്തില്‍ ധാരണയായി. കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും.

പ്രവൃത്തി ദിവസങ്ങള്‍ 5 ആകുമ്ബോള്‍ ദിവസവും അരമണിക്കൂര്‍ നേരം പ്രവൃത്തി സമയത്തില്‍ വര്‍ധനയുണ്ടാകും. പണമിടപാട് സമയങ്ങളിലും അര മണിക്കൂര്‍ വര്‍ധനവുണ്ടാകും. ഇതുപ്രകാരം രാവിലെ അര മണിക്കൂര്‍ നേരത്തെ ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 5 ആക്കി മാറ്റുന്നത് സംബന്ധിച്ച്‌ ബാങ്ക് മാനേജ്മെന്‍റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുമായി ചര്‍ച്ചയിലായിരുന്നു. ഇതാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിൽ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചകളിലുമാണ് ബാങ്ക് അവധി.അതേസമയം തീരുമാനം ധനമന്ത്രാലയം അംഗീകരിച്ചാൽ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എല്ലാ ശനിയാഴ്ചകളിലും അവധി ആക്കുന്നതിന് ആനുപാതികമായി പ്രവർത്തിസമയം വർധിപ്പിച്ചാണ് ബാങ്കുകൾ ഈ നിർദേശം കേന്ദ്ര മന്ത്രാലയത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക