കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ശശി തരൂരിന് വമ്ബന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ വന്‍ നിര തന്നെ തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ ഏഴ് സംസ്ഥാനങ്ങളില്‍ പ്രമുഖ നേതാക്കള്‍ അവഗണിച്ചിടത്താണ് മധ്യപ്രദേശ് പിസിസി തരൂരിനെ വരവേറ്റത്. അതുകൊണ്ടുതന്നെ പ്രചാരണത്തിനിടെ ഇത് തന്റെ ആദ്യ അനുഭവമാണെന്ന് പ്രതികരിച്ച ശശി തരൂര്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് കമല്‍നാഥിന് നന്ദിയറിയിച്ച്‌ ട്വീറ്റ് ചെയ്തു.

കാറ്റു മാറി വീശുന്നു?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തരൂരിന് മധ്യപ്രദേശിൽ ലഭിച്ച വമ്പൻ സ്വീകരണം ഖർഗെ ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മല്ലികാർജുൻ ഖർഗെയുടെ നോമിനേഷനിൽ ഒപ്പുവെച്ച ആളാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ്. ഇത്തരത്തിലുള്ള കമൽനാഥ് മുൻകൈയെടുത്ത് മധ്യപ്രദേശ് പിസിസി ആസ്ഥാനത്ത് തരൂരിന് വൻവരവേൽപ്പ് ഒരുക്കിയത് കാറ്റു മാറി വീശുന്നു അതിനു സൂചനയാണോ എന്ന സംശയമാണ് രാഷ്ട്രീയവൃത്തങ്ങളിൽ സജീവം.

അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന് തന്നെയാണ് ശശി തരൂർ ആവർത്തിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകയെ ഒഴികെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ശശിതരൂരിന് വലിയ പിന്തുണ ലഭിക്കുമെന്ന് വിലയിരുത്തലുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും ഭൂരിപക്ഷം വോട്ടുകൾ നേടാനാവും എന്നാണ് തരൂർ ക്യാമ്പിലുള്ളവർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. ലക്ഷദ്വീപിൽ നിന്നുള്ള അംഗങ്ങളുടെ പിന്തുണയും ഇവർ കണക്കു കൂട്ടുന്നുണ്ട്. എന്നാൽ വ്യാജ വോട്ടർമാരുടെ സാന്നിധ്യം തങ്ങൾക്ക് വെല്ലുവിളിയാകും എന്ന തിരിച്ചറിവും തരൂർ ക്യാമ്പിലുണ്ട്.

പ്രചരണം അവസാനഘട്ടത്തിൽ; ഖർഗെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് ജി23.

അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാര്‍ഗെ വെള്ളിയാഴ്ച തമിഴ്‌നാട്ടിലാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാര്‍ഗെ കൂടികാഴ്ച നടത്തി. ശശി തരൂര്‍ ആകട്ടെ മധ്യപ്രദേശിലും ബിഹാറിലുമാണ് വോട് തേടിയത്.അതിനിടെ, മല്ലികാര്‍ജുന്‍ ഖര്‍ഗെക്കുളള പിന്തുണ പരസ്യമാക്കി ഗ്രൂപ് 23 രംഗത്തെത്തി. ഖര്‍ഗെയുടെ കൈകളില്‍ പാര്‍ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. സ്ഥിരതയോടെ പാര്‍ടിയെ നയിക്കാനുള്ള യോഗ്യത ഖര്‍ഗെക്ക് മാത്രമേ ഉള്ളൂവെന്ന് ഗാന്ധി കുടംബത്തിന്റെ വലിയ വിമര്‍ശനകനായിരുന്ന മനീഷ് തിവാരി തുറന്നടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക