കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച്‌ കൊല്ലം നഗരത്തിലെ വിവിധയിടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘തരൂര്‍ ജയിക്കട്ടെ കോണ്ഗ്രസ് നിലനില്‍ക്കട്ടെ, തരൂര്‍ കോണ്ഗ്രസിന്റെ രക്ഷകന്‍’ എന്നിങ്ങനെയുള്ള ഫ്‌ളക്‌സ് ബോര്ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ശശി തരൂരിനെ എഐസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാട്ടിലെ കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. പുതുപ്പള്ളിയിലെ തോട്ടക്കാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് തരൂര്‍ അനുകൂല പ്രമേയം പാസാക്കിയത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഖാര്‍ഗെയ്ക്കു പിന്നില്‍ അണിനിരന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ നാട്ടിലെ പ്രവര്‍ത്തകര്‍ തരൂരിനായി പരസ്യ നിലപാട് സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോട്ടക്കാട് വാര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടില്ല. പക്ഷേ പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ തരൂര്‍ തന്നെ പ്രസിഡന്റാകണമെന്ന അഭിപ്രായക്കാരാണ് ഇവരെല്ലാം. അങ്ങനെയാണ് തരൂരിനായി വാര്‍ഡിലെ രണ്ട് ബൂത്ത് കമ്മിറ്റികള്‍ ചേര്‍ന്ന് പ്രമേയം പാസാക്കിയത്.

തരൂർ അനുകൂല ഫ്ലക്സുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് കോട്ടയത്ത് പാലായിൽ ആയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഫ്ലക്സുകൾ ആണ് പാലായിൽ കഴിഞ്ഞ ആഴ്ചയിൽ ഉയർന്നത്. പാർട്ടി ഔദ്യോഗികമായി വെച്ചത് അല്ലെങ്കിലും ഫ്ലക്സ് ബോർഡുകൾ വെച്ച പ്രവർത്തക വികാരത്തെ മാനിക്കുന്നുവെന്ന് പാലാ മണ്ഡലം പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക