മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് 28 കാരിയായ നടി ആത്മഹത്യ. ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിരുന്നവരാണ് ഇവര്‍.

വ്യാജ എന്‍.സി.ബി ഉദ്യോഗസഥര്‍ ചമഞ്ഞ് നടിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. സുരജ് പര്‍ദേസി, പ്രവീണ്‍ വാലിമ്ബെ എന്നിവരാണ് അറസ്റ്റിലായവര്‍. എന്‍.സി.ബി ഉദ്യോഗസ്ഥരാണെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. നടിയില്‍നിന്ന് 40 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇത് 20ലക്ഷമാക്കി കുറച്ചു -പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബര്‍ 20നാണ് തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്. മുംബൈയില്‍ നടിയും സുഹൃത്തുക്കളും ഹൂക്ക പാര്‍ലറിലെത്തിയപ്പോഴായിരുന്നു എന്‍.സി.ബി ഉദ്യോഗസ്ഥര്‍ എന്ന രീതിയില്‍ ഇവര്‍ അവരെ സമീപിച്ചത്. സുഹൃത്തുക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു നടി. ഡിസംബര്‍ 13ന് മുംബൈയിലെ വാടകവീട്ടില്‍ ഇവരെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക