കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. ബസിന്‍റെ സമയം ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.ഡിപ്പോയിലെ ഗാർഡ് സുനില്‍കുമാറാണ് മർദ്ദിച്ചത്.

ആറ്റിങ്ങലിലേക്ക് പോകാനായി കൊല്ലം ബസ് സ്റ്റാൻഡില്‍ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസ് എത്രമണിക്കാണ് ഉള്ളതെന്ന് കെഎസ്‌ആർടിസി ജീവനക്കാരനോട് ചോദിച്ചപ്പോ ബോർഡ് നോക്കെടാ എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷാജിമോൻ പറയുന്നു.തുടർന്നും മോശമായി പെരുമാറിയതോടെയാണ് വാക്കുതർക്കമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തന്നെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു. പരിക്കേറ്റ ഷാജിമോൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക