വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂര്‍ത്തിയാകും മുമ്ബ് വധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അനുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തില്‍ ഡോ. ജോര്‍ജ് – ഐബി ദമ്ബതികളുടെ മകളാണ്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. പെണ്‍കുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആര്‍.ബാബുവിനാണ് അന്വേഷണച്ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക