കോട്ടയം: സിപിഐഎം ഓഫിസില്‍ മന്ത്രി വാസവനൊപ്പംപത്രസമ്മേളനത്തില്‍ പങ്കെടുത്ത യുഡിഎഫ് നഗരസഭ ചെയര്‍പേഴ്സ്ണിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി. സര്‍ക്കാര്‍ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മന്ത്രി സിപിഎം ഓഫീസില്‍ വെച്ചു നടത്തിയത്. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷന്‍ ലൗലി ജോര്‍ജ് മന്ത്രി വിഎന്‍ വാസവനും ഏരിയ സെക്രട്ടറിക്ക് ഒപ്പമാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

ഏറ്റുമാനൂര്‍ ബൈപാസിന്റെ ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനമാണ് മന്ത്രി വിഎന്‍ വാസവന്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വെച്ച്‌ നടത്തിയത്. എംഎല്‍എ ഓഫീസിലോ പ്രസ് ക്ലബ്ബിലോ വച്ച്‌ നടത്തേണ്ട പത്രസമ്മേളനമാണു പതിവ് തെറ്റിച്ച്‌ സിപിഎം ഓഫീസ് വേദിയായത്. ഇതോടെ വിമര്‍ശനം ഉയര്‍ന്നു. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷയയും കോണ്‍ഗ്രസ്സ് അംഗവുമായ ലൗലി ജോര്‍ജും പാര്‍ട്ടി ഓഫീസിലെ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. നഗരസഭയിലെ രാഷ്ട്രീയ ശത്രുവിന്റെ ഓഫീസില്‍ പോയി പത്രസമ്മേളനത്തില്‍ പങ്കെടുത്തത്തില്‍ ജില്ലാ കോണ്ഗ്രസ് കമ്മറ്റി ലൗലിയോട് വിശദീകരണം ചോദിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരസഭയിലെ ജീവനക്കാരുടെ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയ്ക്കും, സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി എന്‍ വാസവനും മുന്നില്‍ നഗരസഭ പാലകുറി എത്തിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ ഒന്നിലും നടപടി ആവുന്നില്ല ആക്ഷേപമാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് നഗരസഭാ അധ്യക്ഷയുടെ സിപിഎം ഓഫീസിലെ പരിപാടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക