ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാന്‍സസ്‌കോ ദല്‍ ജിയോകോണ്‍ഡോ എന്ന ഫ്ളോറ്ന്‍സുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാല്‍ ലാ ജിയോകോണ്‍ഡോ എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയില്‍ ഈ ചിത്രം ഇന്നും കാണാം. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മോണാലിസയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം വൈറലാകുകയാണ്.
മോണാലിസ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിയാല്‍ എങ്ങനെയിരിക്കും എന്നതാണ് വീഡിയോയിലുള്ളത്. മോണാലിസ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരാണെങ്കില്‍ എങ്ങനെയായിരിക്കുമെന്നാണ് ഈ വേര്‍ഷനിലുള്ള ചിത്രങ്ങലാണിത്. പൂജ സാങ്വാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ചിത്രം പുറത്തുവന്നത്.
-->
സാരിയും വലിയ ചുവന്ന ബിന്ദിയും ധരിച്ച്, ബിഹാറില്‍ നിന്നുള്ള ‘ലിസാ ദേവി’ എന്നായിരുന്നു അടുത്ത ട്വീറ്റ്. രാജസ്ഥാനില്‍ നിന്നുള്ള ‘മഹാറാണി ലിസ’, കൊല്‍ക്കത്തയില്‍ നിന്നുള്ള ‘ഷോനാലിസ’ എന്നിവയും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ ‘ലിസ മോള്‍’, തെലങ്കാനയില്‍ നിന്നുള്ള ‘ലിസ ബൊമ്മ’, ഒടുവില്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ഗുജറാത്തില്‍ നിന്നുള്ള ‘ലിസ ബെന്‍’ എന്നിങ്ങനെയാണ് മറ്റ് ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പുകള്‍.
പങ്കിട്ടതിന് ശേഷം, ട്വിറ്റര്‍ പോസ്റ്റ് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടി. പ്രസിദ്ധമായ പെയിന്റിംഗിന്റെ പാരഡി പതിപ്പ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആകര്‍ഷിച്ചട്ടുണ്ട്. ‘അതിശയകരമായ ത്രെഡ് . ഡാവിഞ്ചി ആരാധകര്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നല്‍കിയേക്കാം. ഗംഭീരമായ സാരികളും വെറെ ലെവല്‍ എഡിറ്റിംഗും എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റായി കുറിച്ചത്.
അതേസമയം, ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന, ബഹുമുഖപ്രതിഭയായിരുന്ന ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോണാലിസ. ലിയനാര്‍ഡോ 16-ാം നൂറ്റാണ്ടില്‍ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ചായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കില്‍ ലാഗിയാകോണ്ട.
“ചിരിക്കുന്ന ഒന്ന്” എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നു. പ്രെസന്റ് എറ കാലഘട്ടത്തില്‍ ഈ ചിത്രം വാദിക്കത്തക്കവിധത്തില്‍ ലോക പ്രശസ്തമായ ഒന്നായിരുന്നു. ആ പ്രശ്സ്ഥി ഒളിഞ്ഞിരിക്കുന്നത് എങ്ങും പിടികൊടുക്കാതെ നില്‍ക്കുന്ന മൊണാലിസയുടെ ചുണ്ടില്‍ വിരിയുന്ന ചിരിയിലായിരുന്നു. ഈ ചിരിയെ നിര്‍ണ്ണയിക്കാന്‍ കഴിയാതെ വരുന്നു. നിഴലിന്റെ തന്ത്രങ്ങളുപോയോഗിച്ച ലിയനാര്‍ഡോയുടെ ഈ രീതിയെ സ്ഫുമോട്ടോ എന്നും, ലിയനാര്‍ഡോയുടെ പുകവലി എന്നും വിശേഷിപ്പിച്ചു. ആ ചിരി യഥാര്‍ത്ഥ മനുഷ്യന്റെ ചിരിയേക്കാള്‍ ഹൃദ്യമാകുന്നു; അത് കാണുന്നയാള്‍ക്ക് ആ ചിരി യഥാര്‍ത്ഥത്തേക്കാള്‍ ജീവനുള്ളതായി തോന്നും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക