തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിച്ചപ്പോൾ ഇന്ന് വിഴിഞ്ഞത്തെ ജനങ്ങൾ പട്ടിണിയിലായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ തിരുവോണനാളായ ഇന്ന് നിരാഹാര സമരത്തിലാണ്. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ വാഴയിലകൾക്ക് മുന്നിൽ ഉപവാസസദ്യയും നടത്തി.

സമരത്തിന്റെ 24-ാം ദിവസമായ ഇന്ന് പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്. റിലേ നിരാഹാര സമരത്തിന്റെ നാലാം ദിവസമാണ് ഇന്ന്. തുറമുഖ നിർമാണം നിർത്തിവെക്കുക, തീരദേശ ശോഷണം പഠിക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചത്.
എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീൻ അതിരൂപതയും സമരക്കാരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക