സരസ്വതി ദേവിയുടെ വിഗ്രഹത്തിന്‍റെ വസ്ത്രവുമായി ബന്ധപ്പെട്ട് വിവാദം. ത്രിപുരയിലെ ഗവണ്‍മെന്‍റ് കോളജിന് മുന്നിലുള്ള വിഗ്രഹമാണ് വിവാദത്തിന് കാരണമായത്. ഗവണ്‍മെന്‍റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിന് മുന്നില്‍ വസന്ത പഞ്ചമി ദിവസത്തില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹമാണ് പ്രശ്‌നമായത്. എ.ബി.വി.പി പ്രവർത്തകർ ആണ് പൂജ തടഞ്ഞത്. സരസ്വതി ദേവിയുടെ വിഗ്രഹം പൂജക്കായി എത്തിച്ചത് പരമ്ബരാഗതമായ സാരി ധരിക്കാതെയാണ് എന്ന ആരോപണമാണ് അവർ ഉന്നയിച്ചത്.

ഭാരതീയ സംസല്‍ക്കാരത്തിന് ചേരാത്തതും അശ്ലീലം ഉളവാക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് വിഗ്രഹം എന്ന് പറഞ്ഞാണ് ബിജെപിയുടെ വിദ്യാർത്ഥി സംഘടന രംഗത്തെത്തിയത്.സമൂഹമാധ്യമത്തില്‍ സാരി ധരിക്കാതെയുള്ള സരസ്വതി വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ വൈറലാതോടെയാണ് പ്രതിഷേധം. പ്രതിഷേധം കനത്തതിനെ തുടർന്ന് വിഗ്രഹത്തിന് സാരി പുതപ്പിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമ്ബരാഗതമായ സാരി ഉടുപ്പിക്കാതെ ദേവിയെ വികലമായി ചിത്രീകരിക്കരുത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടും. എ.ബി.വി.പി ജോയിന്‍റ് സെക്രട്ടറി ദിബാകർ ആചാരി പറഞ്ഞു.ഈ വിഷയത്തില്‍ കോളജ് അധികൃതർ വ്യക്തമായി പ്രതികരിച്ചു. മതവികാരം വൃണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടയെല്ല വിഗ്രഹം പ്രതിഷ്ഠിച്ചത് എന്ന് അധികൃതർ അറിയിച്ചു.

വസന്ത പഞ്ചമി എന്നത് സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ്. ഹിന്ദുമത വിശ്വാസികളുടെ വിദ്യാരംഭദിവസമാണ്‌ ശ്രീ പഞ്ചമിയെന്ന വസന്ത പഞ്ചമി. വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുകയും സവിശേഷ സരസ്വതി പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക