അതിനാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ ഗവർണർ മടങ്ങി. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാല്‍ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകള്‍ ഗവർണറെ കാണിച്ച്‌ ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. എഫ്.ഐ.ആർ. രേഖകള്‍ സസൂക്ഷ്മം പരിശോധിച്ച്‌ അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

സംസ്ഥാന പോലീസ് മേധാവി ഗവർണറെ നേരിട്ട് ഫോണില്‍ വിളിച്ച്‌ അനുയയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തിരിച്ചറിയാത്ത അഞ്ചുപേർ ഉള്‍പ്പെടെ 17 പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 13 പേരെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരുവിവരങ്ങള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം കൂടുതല്‍ പരിശോധിച്ച്‌ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നുള്ള ഉറപ്പുകൂടി പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതിന് ശേഷമായിരുന്നു ഗവർണർ അടുത്ത ആളുകളുമായി സംസാരിക്കാൻ തയ്യാറായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവർക്കൊക്കെ ശമ്ബളം കൊടുക്കുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. എഫ്‌ഐആറിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച്‌ കേന്ദ്ര സർക്കാരില്‍ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസില്‍ അടിച്ചു എന്നും ഗവർണർ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക