തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ വില്‍പന 200 കോട‍ി കവിഞ്ഞു. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബര്‍ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വില്‍പ്പന തുടരും. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്ബര്‍ നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്ന ബമ്ബറിന് ഇക്കുറി 500 രൂപയാക്കിയെങ്കിലും വില്‍പ്പനയില്‍ കുറവ് വന്നില്ല. ഇതിനകം ടിക്കറ്റ് വില്‍പ്പനയില്‍ ഈ വര്‍ഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകള്‍ മറികടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാഴ്ച്ചക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് വില്‍പനയായിരുന്നു ഇക്കുറി ഓണം ബമ്ബറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക