മീനച്ചിൽ :പൂഞ്ഞാർ പള്ളി കോമ്പൗണ്ടിൽ ലഹരി ഉപയോഗിച്ചു സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്ത സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിനെതിരെ
നടപടി സ്വീകരിക്കാൻ വൈകുന്ന പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മീനച്ചിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധം അറിയിച്ചു. മുഴുവൻ കുറ്റക്കാർക്കുമെതിരെ എത്രയും പെട്ടെന്ന് തന്നെ ശക്തമായ നടപടികൾ സ്വീകരിക്കമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ശ്രീ. ജോസഫ് ഗണപതി പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അൻവിൻ ഓടച്ചുവട്ടിൽ, അരുൺ നെല്ലാലയിൽ, ജിബിൻ ആലപ്പുരക്കൾ, ആൽബിൻ കൊമ്പനാൽ, ആൽബർട്ട് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക