ജാർഖണ്ഡിൽ ഹേമന്ത് സോറൻ മന്ത്രിസഭ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി ‌ഹേമന്ത് സോറന്റെ സഹോദരനും ധുംക എംഎൽഎയുമായ ബസന്ത് സോറൻ. മറ്റു പാർട്ടികളുമായി സഖ്യത്തിനു ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിക്കുന്നെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു, ഡൽഹിയിൽ പോയത് എന്തിനായിരുന്നെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം. അടിവസ്ത്രങ്ങൾ വാങ്ങാൻ പോയതായിരുന്നു എന്നായിരുന്നു ബസന്ത് സോറന്റെ പരിഹാസ മറുപടി. ‘‘അടിവസ്ത്രങ്ങൾ പതിവായി വാങ്ങുന്നത് ഡൽഹിയിൽ നിന്നാണ്. പുതിയ അടിവസ്ത്രങ്ങൾ ആവശ്യമായതിനാൽ വാങ്ങാൻ പോയതാണ്’’– ബസന്ത് സോറൻ പറഞ്ഞു.

ധുംകയിൽ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കുമ്പോഴായിരുന്നു എംഎൽഎയുടെ പ്രതികരണം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് സ്ഥലം എംഎൽഎ സന്ദർശിക്കാത്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് ബസന്ത് സോറൻ ധുംകയിൽ എത്തിയത്. ധുംകയിൽ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബലാത്സംഗവും കൊലപാതകവും നടക്കുന്നുണ്ടെന്ന ബസന്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ജാർഖണ്ഡിൽ ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസ വോട്ട് നേടി സഭയിൽ ഭൂരിപക്ഷം തെളിയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും എല്ലാം ശാന്തമാണെന്നും ബസന്ത് സോറൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹേമന്ത് സോറന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഗവർണറോട് ശുപാർശ ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി സർക്കാരിനെതിരെ നീങ്ങിയത്. മുഖ്യമന്ത്രിക്കു പുറമേ ബസന്ത് സോറനെതിരെയും ബിജെപി നീക്കം ശക്തമാക്കിയിരുന്നു. ഗ്രാൻഡ്സ് മൈനിങ് കമ്പനിയുടെ ഡയറക്ടറായ ബസന്ത് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ അതു മറച്ചുവച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ബസന്ത് സോറനെ അയോഗ്യനാക്കണമെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം നിലനിൽക്കുമോ എന്നതു സംബന്ധിച്ച് ഗവർണർ തീരുമാനം വൈകുന്നതിനിടെയാണ് ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസ വോട്ട് നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക