കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച തീയറ്റർ സമുച്ചയം പാലായിൽ ഒരുങ്ങുകയാണ്. പാലാ കൊട്ടാരമറ്റത്ത് പുത്തേട്ട് ആർകേഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലാണ് പുത്തേട്ട് സിനിമാസ് എന്ന പേരിൽ മൾട്ടിപ്ളക്സ് തിയേറ്റർ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ആണ് ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം 5 മണിക്ക് തിയേറ്റർ ഉദ്ഘാടനം നടത്തുന്നത്. മൂന്ന് അത്യന്താധുനിക പ്രദർശന സ്ക്രീനുകളാണ് തീയറ്റർ കോംപ്ളക്സിൽ ഉൾപ്പെട്ടിരിക്കുന്നത്.

എന്താണ് സവിശേഷത?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ഡോൾബി അറ്റ്മോസ് സൗണ്ട് സർട്ടിഫിക്കേഷൻ
  • ആർ ജി ബി ലേസർ പ്രൊജക്ഷൻ
  • ആംബിയന്റ് ലൈറ്റിംഗ്
  • റിക്ളൈയ്നർ/സോഫാ സീറ്റുകൾ
  • രുചി വൈവിധ്യങ്ങൾ ഒരുക്കി ഫുഡ് കോർട്ട്
  • വിശാലമായ ലോബി, ആധുനിക ടോയ്‌ലറ്റ് സൗകര്യങ്ങൾ
  • മുന്നൂറിലധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം.

സിനിമ മാത്രമല്ല, കംപ്ലീറ്റ് എന്റെർടൈയ്മെന്റ് പാക്കേജ്

ഒരു സിനിമാ തീയേറ്റർ എന്നതിനപ്പുറം പുത്തേട്ട് സിനിമാസ് ഒരുക്കുന്നത് ഒരു കംപ്ലീറ്റ് എന്റെർടൈയ്മെന്റ് പാക്കേജാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചലച്ചിത്രങ്ങൾ പൂർണമായ ആസ്വാദന നിലവാരത്തോടുകൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് തിയറ്ററിനുള്ളിലെ സ്പെഷ്യൽ എഫ്ക്ടസ് സംവിധാനങ്ങളാണ്. കഥയും കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും എന്നതിനപ്പുറം സിനിമ വിവിധങ്ങളായ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ഒരു ദൃശ്യ,ശ്രവ്യ അനുഭവമായി പരിണമിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വരാനുള്ള കാലഘട്ടത്തിലെ ടെക്നോളജിയാണ് പുത്തേട്ട് സിനിമാസ് ഒരുക്കുന്നത്.

സമാനമായ രീതിയിൽ ഒരു തിയറ്ററിലെത്തി സിനിമ കണ്ടു മടങ്ങുക എന്നതിനപ്പുറം ആസ്വാദ്യകരമായി സമയം ചിലവഴിക്കാൻ കുടുംബങ്ങൾക്കും, സൗഹൃദ കൂട്ടായ്മകൾക്കും അനുയോജ്യമായ ഒരു ഇടം കൂടി ആയിട്ടാണ് പുത്തേട്ട് സിനിമാസ് തിയേറ്റർ കോംപ്ലക്സ് നിർമ്മാണം. ഇതിനുവേണ്ടി തിയേറ്റർ കോംപ്ലക്സിന് ഉള്ളിൽ വിശാലമായ ഒരു ലോബിയും, രുചി വൈവിധ്യങ്ങൾ വിളമ്പാൻ ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമ മാത്രമല്ല സിനിമയ്ക്ക് പോകുന്നതും പുത്തേട്ട് തീയേറ്റേഴ്സിൽ പോകുമ്പോൾ ഒരു അനുഭവമായി മാറും എന്ന് പറയുന്നത്.

സ്വന്തമായി ടിക്കറ്റ് ബുക്കിംഗ് പോർട്ടലും, കീശ കാലിയാക്കാത്ത ടിക്കറ്റ് നിരക്കുകളും.

സാധാരണക്കാരുടെ മനസ്സറിഞ്ഞ് തന്നെയാണ് പുത്തേട്ട് സിനിമാസ് ടിക്കറ്റ് നിരക്കുകളും നിശ്ചയിച്ചിരിക്കുന്നത്. പാലായിലെ നിലവിലുള്ള തീയേറ്റർ ടിക്കറ്റ് നിരക്കുകളോട് ചേർന്നു നിൽക്കുന്ന രീതിയിൽ ഉള്ള നിരക്കുകൾ മാത്രമേ ഈ ആധുനിക തീയറ്റർ സമുച്ചയത്തിലും ഉണ്ടാകൂ. ഓൺലൈനായി ടിക്കറ്റ് എടുക്കുവാൻ സ്വന്തമായി ഒരു ടിക്കറ്റ് ബുക്കിംഗ് പോർട്ടൽ കൂടി ഈ സംരംഭം ഒരുക്കിയിട്ടുണ്ട്. http://www.puthettucinemas.com എന്ന വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. വിവിധ സ്ക്രീനുകളിലെ സിനിമകളും, ഷോ ടൈമിങ്ങുകളും ഈ പോർട്ടലിലൂടെ അറിയാൻ സാധിക്കും. ഉദ്ഘാടന ദിവസം തന്നെ ആദ്യ പ്രദർശനങ്ങൾക്കുള്ള ടിക്കറ്റുകൾ അഡ്വാൻസായി പോർട്ടലിൽ ബുക്ക് ചെയ്യാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക