വലിയ ആവേശത്തോടും പ്രതീക്ഷയോടും തിയറ്ററിലെത്തിയ വിജയ് ദേവരക്കൊണ്ട ചിത്രം ലൈഗറിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ, നടന്റെ അഹങ്കാരമാണ് പരജായത്തിനു കാരണം എന്ന തരത്തിൽ പ്രതികരിച്ച് മുംബൈയിലെ പ്രമുഖ തിയറ്ററുടമയും മറാഠി മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി രംഗത്തുവന്നിരുന്നു. ഇതോടെ വിജയ് ദേവരക്കൊണ്ട നേരിട്ടെത്തി അദ്ദേഹത്തെ കണ്ടു. ഇവരുടെ കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി മാപ്പ് പറയുകയും ചെയ്തു.

‘‘അദ്ദേഹം വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരക്കൊണ്ടയും’- മനോജ് ദേശായി പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന മാധ്യമസമ്മേളനത്തിനിടെ ടീപോയിൽ കാൽ കയറ്റിവച്ചു സംസാരിച്ചതിന് ദേവരക്കൊണ്ടയ്ക്കെതിരെ സമൂഹമാധ്യങ്ങളിലടക്കം വിമർശനമുയർന്നിരുന്നു. താരത്തിന്റെ അഹങ്കാരം ലൈഗറിന്റെ അഡ്വാൻസ് ബുക്കിങ്ങിനെ പോലും ബാധിച്ചെന്നാണ് മനോജ് ദേശായി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘‘നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്നു പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്.’’ ഇങ്ങനെയായിരുന്നു ദേവരക്കൊണ്ടയെ വിമർശിച്ച് മനോജ് പറഞ്ഞത്.

ഭാഷകൾക്ക് അതീതമായി ആരാധകരെ സൃഷ്ടിക്കുന്ന വിജയ് ദേവരക്കൊണ്ടയ്ക്ക് കേരളത്തിലും വലിയ ആരാധക പിന്തുണയുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ തിയറ്ററിലെത്തിയ ചിത്രത്തിൽ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും സ്ക്രീനിലെത്തുന്നു. പുരി ജഗന്നാഥാണ് സംവിധാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക