സംസ്ഥാനത്ത് ഏറ്റവും പുതുതായി രൂപം കൊണ്ട നഗരസഭകളിൽ ഒന്നാണ് ഈരാറ്റുപേട്ട നഗരസഭ. കടുവാമുഴി പ്രദേശത്ത് സ്വന്തം ഉടമസ്ഥതയിലുള്ള കണ്ണായ വസ്തുവിൽ കേന്ദ്ര സഹായം കൂടി ലഭ്യമാക്കി ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് പണിയുവാൻ യുഡിഎഫ് ഭരണസമിതി തീരുമാനമെടുത്തിരുന്നു. നഗരസഭയെ സംബന്ധിച്ച് ആയും വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാക്കുന്നതും ജനങ്ങൾക്ക് ഉപകാരപ്രദവുമായ ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

എന്നാൽ ഈ പദ്ധതിയെ അട്ടിമറിക്കാനായി ഈ വസ്തു സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടുകൊടുക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷമായ സിപിഎം രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. അനുയോജ്യമായ മറ്റൊരു സ്ഥലം സിവിൽ സ്റ്റേഷന് വേണ്ടി ഭരണസമിതി കണ്ടെത്തിയെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് സിപിഎം കൗൺസിലർമാർ സ്വീകരിക്കുന്നത്. ഗുണ്ടാ രാഷ്ട്രീയത്തിന്റെ വക്താക്കളായവർ ഇന്നലെ നടന്ന നഗരസഭാ യോഗത്തിൽ മനപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും കയ്യാങ്കളിക്ക് നേതൃത്വം നൽകുകയും ആണ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വസ്തു നേരത്തെ സിവിൽ സ്റ്റേഷന് വേണ്ടി കണ്ടെത്തിയിരുന്നെങ്കിലും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഓഫീസ് സ്ഥാപിക്കണമെന്ന് കോട്ടയം എസ്പി റിപ്പോർട്ട് നൽകിയതോടെ ഈ ഭൂമി പദ്ധതിക്ക് വിട്ടു നൽകാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് നഗരസഭ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് നോട്ടമിട്ടത്. ഭരണസമിതി എതിർത്തതോടെ സ്വന്തം നഗരസഭ അംഗങ്ങളെ ഉപയോഗിച്ച് ഗുണ്ടായിസത്തിലൂടെ ഈ ഭൂമി പിടിച്ചെടുക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമം നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക