വാട്ട്‌സ്ആപ്പ് കോളുകൾക്കും രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ പോകുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാർ അയച്ചു. ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവീസ് ലൈസൻസ് ഫീസ് ഏർപ്പെടുത്താനാണ് പദ്ധതി.

രാജ്യത്തെ ടെലികോം സേവനദാതാക്കളും ഇന്റർനെറ്റ് കോളിംഗ് നൽകുന്ന വാട്ട്‌സ്ആപ്പ് പോലുള്ള മറ്റ് ആപ്പുകളും ഒരേ സേവനങ്ങളാണ്. എന്നിരുന്നാലും, രണ്ട് വിഭാഗങ്ങൾക്കും വ്യത്യസ്ത നിയമങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഇരുകൂട്ടർക്കും ഒരേ നിയമം നടപ്പാക്കണമെന്ന് ടെലികോം ഓപ്പറേറ്റർമാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക