ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) 10 സൈനികരുടെയും ഡ്രൈവറുടെയും മരണത്തിനിടയാക്കിയ നക്സല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തിനായി മാവോയിസ്റ്റുകള്‍ ഉപയോഗിച്ചത് 50 കിലോഗ്രാം ഐ ഇ ഡി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.

ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിലെ അരന്‍പൂരിലാണ് ആക്രമണമുണ്ടായത്.ബാലിസ്റ്റിക് സംരക്ഷണമില്ലാത്ത മിനി വാനിലാണ് പോലീസുകാര്‍ സഞ്ചരിച്ചിരുന്നത്. മാവോയിസ്റ്റുകള്‍ പതിയിരുന്ന് സൈനികരെ ആക്രമിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വാഹനം 20 അടി ദൂരേക്ക് തെറിച്ചുപോയി. സ്ഫോടനത്തിന്റെ ശക്തിയില്‍ റോഡിന്റെ വീതിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത് വന്‍തോതില്‍ സ്ഫോടക വസ്തു ഉപയോഗിച്ചു എന്നതിന്റെ തെളിവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് വിഭാഗത്തില്‍പെട്ട പോലീസുകാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകള്‍ റോഡരികില്‍ സ്ഥാപിച്ച ഐ ഇ ഡി പൊട്ടി തകരുകയായിരുന്നു. ഈ ആക്രമണത്തിന് ശേഷം പോലീസ് മാവോയിസ്റ്റുകളെ വളഞ്ഞതായാണ് വിവരം.

ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും അമിത് ഷാ അദ്ദേഹത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക