കഴിഞ്ഞ ദിവസമായിരുന്നു ഹോങ്കോങ് ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. കരുത്തരായ ഇന്ത്യയായിരുന്നു ഹോങ്കോങ് പടയുടെ എതിരാളികള്‍. മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്തുവിട്ട ഇന്ത്യ സൂപ്പര്‍ ഫോറിലും പ്രവേശിച്ചു. കളി തോറ്റെങ്കിലും ചില ഹോങ്കോങ് താരങ്ങളുടെ പ്രകടനം മികച്ചുനിന്നിരുന്നു. ബാബര്‍ ഹയാത്ത്, കിഞ്ചിത് ഷാ, സീഷന്‍ അലി എന്നിവരായിരുന്നു ഹോങ്കോങ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ബാബര്‍ ഹയാത് 35 പന്തില്‍ നിന്നും 41ഉം കിഞ്ചിത് ഷാ 28 പന്തില്‍ നിന്നും 30ഉം റണ്‍സ് സ്വന്തമാക്കിയിരുന്നു. 17 പന്തില്‍ നിന്നും പുറത്താവാതെ 26 റണ്‍സാണ് സീഷന്‍ സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഹോങ്കോങ് താരം കിഞ്ചിത് ഷായുടെ വിവാഹഭ്യര്‍ത്ഥന യുടെ വീഡിയോ ആണ് ക്രിക്കറ്റ് ലോകമൊന്നാകെ ഏറ്റെടുത്തിരിക്കുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ച് ഇരുവര്‍ക്കും ആസംശകള്‍ നേര്‍ന്നിട്ടുണ്ട്. ‘ആന്‍ഡ് ഷീ സെഡ് യെസ്’ എന്ന് ക്യാപ്ഷനോടെയായിരുന്നു എ.സി.സി വീഡിയോ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക