കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഈ സന്തോഷ വിവരം ചാക്കോച്ചന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്. ’50 കോടി അടിച്ചേ’ എന്ന ഒരു കുറിപ്പുമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം 50 കോടിയുടെ നേട്ടം സ്വന്തമാക്കിയതായി അറിയിച്ചത്.

സിനിമയെ നെഞ്ചിലേറ്റിയ പ്രേഷകര്‍ക്ക് താരം ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. പ്രേഷകരുടെ സ്‌നേഹവും പിന്തുണയും അത്ഭുതം സൃഷ്ടിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.ചിത്രം ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിലെ കുഴിയെക്കുറിച്ച്‌ സിനിമയുടെ പോസ്റ്ററില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് സിനിമയ്ക്കും കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ഉണ്ടായത്. എന്നാല്‍ ആദ്യ ദിനം തന്നെ സിനിമ വലിയ പ്രേഷക പ്രീതി നേടിയിരുന്നു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കോഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്.ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു ശ്രദ്ധേയ മുഖങ്ങള്‍. ഒരുപറ്റം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. എസ്.ടി.കെ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക