മലയാളികള്‍ മാത്രമല്ല ലോകമെമ്ബാടുമുള്ള പ്രേക്ഷകർ മഞ്ഞുമ്മല്‍ ബോയ്സിനെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ കഴിയുമ്ബോള്‍ ആഗോളതലത്തില്‍ 75 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ തമിഴ്‌നാട്ടില്‍ 10 കോടി കളക്ഷനുമായി ബോക്സ് ഓഫീസില്‍ റെക്കോർഡ് വേട്ടയാണ് മഞ്ഞുമ്മലെ പിള്ളേർ സ്വന്തമാക്കിയിരിക്കുന്നത്.

390ലധികം ഷോകളാണ് ഇന്നലെ മഞ്ഞുമ്മല്‍ ബോയ്സിനായി തമിഴ്‌നാട്ടില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മിക്ക ഷോകളുടെയും ടിക്കറ്റ് അതിവേഗം വിറ്റഴിഞ്ഞു. അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്കിലേക്കാണ് മൊഴിമാറ്റുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകൻ ചിദംബരം തന്നെയാണ് അറിയിച്ചത്.ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച്‌ 15 ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം ബോക്സോഫീസില്‍ വൻ ഹിറ്റായി മുന്നേറുകയാണ്. ആഗോള ബോക്സോഫീസില്‍ ഹിറ്റടിക്കുമ്ബോള്‍ തമിഴില്‍ ഇതുവരെ മറ്റൊരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത സ്വീകാര്യത മഞ്ഞുമ്മല്‍ ബോയ്സിനുണ്ട്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ഷോകളും ടിക്കറ്റ് വില്പനയും നേടിയ മലയാള സിനിമയും മഞ്ഞുമ്മല്‍ ബോയ്സാണ്. സിനിമയിൽ പകുതിയിലധികം തമിഴ് ഡയലോഗുകൾ ആണ്. കമൽഹാസന്റെ ഇതിഹാസ ചിത്രം ഗുണയെ കുറിച്ചുള്ള റഫറൻസുകളും ഗുളിയിലെ എവർഗ്രീൻ ഹിറ്റ് ഗാനവും എല്ലാം ചിത്രത്തിന് ഒരു തമിഴ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിക്കുന്നതുപോലുള്ള സ്വീകാര്യത ലഭിക്കാൻ കാരണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക