വിപ്ലവ നായകന്‍ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര മാര്‍ച്ച്‌ (60) അന്തരിച്ചു. കാരക്കാസ് സന്ദര്‍ശിക്കുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരിച്ചത്. ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്.

ചെഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ച്ചുമായുള്ള വിവാഹത്തില്‍ 1962ലാണ് കാമിലോയുടെ ജനനം. അലെയ്ഡ, സീലിയ, ഏണെസ്റ്റോ എന്നിവര്‍ സഹോദരങ്ങള്‍. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ജനിച്ച ഹില്‍ഡ എന്ന മകള്‍ നേരത്തേ മരണപ്പെട്ടിരുന്നു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക