ജയറാം ചിത്രം എബ്രഹാം ഓസ്‌ലര്‍ 40 കോടി ക്ലബില്‍. മൂന്നാം വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടാന്‍ ഓസ്‌ലറിനു സാധിച്ചു. മൂന്നാം ഞായറാഴ്ചയായ ഇന്നലെ വേള്‍ഡ് വൈഡ് ബോക്‌സ്‌ഓഫീസില്‍ നിന്ന് ചിത്രം ഒരു കോടിയില്‍ അധികം കളക്‌ട് ചെയ്‌തെന്നാണ് കണക്ക്.

40 കോടി ക്ലബില്‍ കയറുന്ന ആദ്യ ജയറാം ചിത്രമാണ് ഓസ്‌ലര്‍. സിനിമയുടെ ടോട്ടല്‍ ഗ്രോസ് 21 കോടി കടന്നിട്ടുണ്ട്. ഷെയര്‍ 9.15 കോടിയായി. മമ്മൂട്ടി ചിത്രമായ റോഷാക്ക്, സുരേഷ് ഗോപി ചിത്രം പാപ്പന്‍ എന്നിവയുടെ കേരള ഗ്രോസ് ഓസ്‌ലര്‍ മറികടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടിയുടെ അതിഥി വേഷമാണ് ഓസ്‌ലറിന്റെ ബോക്‌സ്‌ഓഫീസ് വിജയത്തില്‍ നിര്‍ണായകമായത്. വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രത്തിലെ സാന്നിധ്യം അണിയർ പ്രവർത്തകർ അവസാനനിമിഷം വരെ രഹസ്യമാക്കി വെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക