ജോജു ജോര്‍ജ്ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം ‘ആന്റണി’ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുന്ന ‘ആന്റണി’ ഡിസംബര്‍ 1 നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. വേള്‍ഡ് വൈഡ് കളക്ഷനിലൂടെ 11 കോടി രൂപയാണ് ‘ആന്‍റണി’ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

ജോജുവിന് പുറമെ ചെമ്ബൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശൻ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ചൊരുക്കിയ സിനിമയാണിത്. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈൻമെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറില്‍ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടര്‍: രാജശേഖര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഷിജോ ജോസഫ്, സഹ നിര്‍മാതാക്കള്‍: സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിൻ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റല്‍ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റര്‍ടൈൻമെന്റ്, പി ആര്‍ ഒ: ശബരി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക