പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന് യുഎഇ കളക്ഷനിലും മികച്ച നേട്ടം. യുഎഇയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 7.62 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുകളായി പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ജിസിസിയില്‍ എല്ലാ രാജ്യങ്ങളിലും ആടുജീവിതം സിനിമ റിലീസ് ചെയ്‍തിരുന്നില്ല. ബഹ്‍റൈനിലും ഏപ്രില്‍ മൂന്ന് മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.ഇതിനകം ആഗോളതലത്തില്‍ ആടുജീവിതം 30 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡാണ് പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനില്‍ റിലീസിന് നേടിയിരിക്കുന്നത്. മോഹൻലാലിന്റെ മരക്കാറാണ് മലയാളത്തിനറെ ഓപ്പണിംഗ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്തുള്ളത്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തില്‍ റിലീസിന് 19 കോടി നേടിയപ്പോള്‍ ഒടിയൻ 17.50 കോടി നേടി മൂന്നാമതുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിനന്ദനങ്ങള്‍ സർ എന്ന് മണിരത്‍നം സംവിധായകൻ ബ്ലസ്സിക്ക് വാട്‍സ് ആപ്പില്‍ സന്ദേശമയിച്ചിരുന്നു എങ്ങനെ ഇത് അവതരിപ്പിക്കാനായിയെന്ന് എനിക്കറിയില്ല. വളരെയധികം പരിശ്രമം നടത്തിയിരിക്കുന്നു. സ്ക്രീനില്‍ അതെല്ലാം കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. നിങ്ങളും സുനിലിലും മികച്ചതാക്കി. ഒരുപാട് പ്രയ്‍ത്‍നിച്ചിട്ടുണ്ട് പൃഥ്വി. യഥാർത്ഥത്തില്‍ സംഭവിച്ചാണെന്ന് കരുതുന്നത് ഭയാനകമാണ്. അധികം സെന്റിമെന്റാക്കാതെ നിങ്ങള്‍ ആടുജീവിതം സിനിമ പൂർത്തിയാക്കിയ രീതി എനിക്കിഷ്ടപ്പെട്ടു. എല്ലാം നല്ലതായിരിക്കുന്നുവെന്നും മണിരത്നം എഴുതിയിരിക്കുന്നു.

ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്. നജീബായി പൃഥ്വിരാജ് ആടുജീവിതത്തില്‍ വേഷമിട്ടിരിക്കുന്നു. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതം എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി.

2022 മാര്‍ച്ച്‌ 16ന് അള്‍ജീരിയയിലടക്കം ചിത്രത്തിന്റെ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക