തനിക്കും സഹോദരനും ഇടയിൽ സംഭവിച്ചത് ആവർത്തിക്കരുത്: ബുദ്ധിപൂർവ്വം തലമുറ കൈമാറ്റത്തിന് കളമൊരുക്കി മുകേഷ് അംബാനി; റീട്ടെയിൽ തലപ്പത്തെത്തുന്ന ഇഷ അംബാനിയെ കുറിച്ച് അറിയാം.

മുംബൈ : മൂത്ത മകനായ ആകാശ് അംബാനിക്ക് റിലയന്‍സ് ജിയോ, ഇരട്ട മക്കളില്‍ അടുത്തയാളായ മകള്‍ ഇഷയ്ക്ക് റിലയന്‍സ് റീടെയ്ല്‍. വളരെ ബുദ്ധിപരമായാണ് തലമുറകൈമാറ്റത്തിന് മുകേഷ് അംബാനി കരുക്കള്‍ നീക്കിയിരിക്കുന്നത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് തനിക്കും സഹോദരന്‍ അനില്‍ അംബാനിക്കും ഇടയിലുണ്ടായ ബിസിനസ് തര്‍ക്കം തന്റെ മക്കള്‍ക്ക് ഇടയിലുണ്ടാകരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് മുകേഷ് അംബാനി നീങ്ങുന്നത്. വളരെ കാലം മുന്‍പേ ആസൂത്രണം ചെയ്ത ഒന്ന് ഇപ്പോള്‍, സമയമടുത്തപ്പോള്‍ നടപ്പിലാക്കുകയാണെന്ന് തോന്നാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ ടെലികോം യൂണിറ്റായ ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി ആകാശ് അംബാനി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാര്‍ത്തകള്‍ എത്തുന്നത്. റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും എണ്ണ വ്യാപാരം മുതല്‍ ടെലികോം വരെ നീളുന്ന റിലയന്‍സ് ഇന്റസ്ട്രീസെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അംഗരാജ്യങ്ങളാണെന്ന് വിശേഷിപ്പിക്കാം. റിലയന്‍സിന്റെ എല്ലാ റീടെയ്ല്‍ കമ്ബനികളുടെയും ഹോള്‍ഡിങ് കമ്ബനിയാണ് റിലയന്‍സ് റീടെയ്ല്‍ വെഞ്ച്വേ‍ര്‍സ് ലിമിറ്റഡ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു.

ഇനി ഇഷയെ കുറിച്ച്‌ അറിയാം

  • പ്രായം 30 വയസ്
  • യേല്‍ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം
  • സ്റ്റാന്‍ഫോ‍ര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്ന് എംബിഎ
  • അതിസമ്ബന്നരായ ഇളംതലമുറ ബിസിനസുകാരില്‍ 14 വര്‍ഷം മുന്‍പ് രണ്ടാമത്
  • അമേരിക്കയില്‍ മക്കിന്‍സി ആന്റ് കമ്ബനിയില്‍ ജോലി ചെയ്തിട്ടുണ്ട്
  • റിലയന്‍സ് അജിയോ ഫാഷന്‍ പോര്‍ട്ടലിന്റെ പിറവിക്ക് കാരണക്കാരി
  • ജിയോയുടെ ബ്രാന്റിങിലടക്കം ഭാഗമായി
  • 2018 ഡിസംബറില്‍ രാജ്യത്തെ ബിസിനസ് പ്രമുഖനായ ആനന്ദ് പിരാമലിനെ വിവാഹം കഴിച്ചു
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക