കൊച്ചി: എം.എൽ.എമാർ ഓണാഘോഷത്തിൽ വലിഞ്ഞു കയറി വരരുത് എന്ന് പരസ്യ എഫ്.ബി പോസ്റ്റ്. കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ ലക്ഷ്യമിട്ടുള്ള പോസ്റ്റ് ട്വന്റി ട്വന്റി ഐക്കരനാട് എന്ന എഫ്ബി പേജിലാണ്. എം.എൽ.എ.യുടെ പേര് പറയുന്നില്ലെങ്കിലും ലക്ഷ്യം പി.വി.ശ്രീനിജനാണെന്ന് വ്യക്തമാണ്. ടി20 ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബും പിവി ശ്രീനിജൻ എംഎൽഎയും ഇത്തരം പോസ്റ്റുകളുമായി തുറന്ന യുദ്ധം ആരംഭിച്ചിരിക്കുകയാണ്.

എന്നാൽ ഈ ഫ്ലക്സ് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല. സുരഭി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പേരിലാണ് ഫ്‌ളക്‌സ്. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത്തരമൊരു പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് ട്വന്റി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്തായാലും പോസ്റ്റ് വൈറലായി. പോസ്റ്റിനെ വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകൾ വന്നു തുടങ്ങി. ട്വന്റി-ട്വന്റി ഐക്കരനാട് എന്ന എഫ്ബി പേജിൽ എംഎൽഎയെ വിമർശിക്കുന്ന വീഡിയോകൾ വേറെയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ടി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ ശ്രീനിജൻ എംഎൽഎയെ ബഹിഷ്കരിച്ച നടപടി വിവാദമായിരുന്നു. ട്വന്റി 20 ജനപ്രതിനിധികൾ എംഎൽഎയെ അതിഥിയായി ക്ഷണിക്കുന്ന യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും സാബു എം ജേക്കബിന്റെ സ്വാർഥതാൽപ്പര്യമാണ് ഇതിന് പിന്നിലെന്നുമായിരുന്നു പിവി ശ്രീനിജന്റെ പ്രതികരണം. പരിപാടികളിൽ ശത്രുക്കളെ സ്വാഗതം ചെയ്യരുതെന്നായിരുന്നു സാബു എം ജേക്കബിന്റെ മറുപടി.

ചിങ്ങം ഒന്നിന് ഐക്കരനാട് പഞ്ചായത്ത് കർഷക ദിനാചരണ വേദിയിലേക്ക് പി.വി.ശ്രീനിജൻ എത്തിയതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ പിരിഞ്ഞുപോയിരുന്നു. അവിടെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റും വേദി വിട്ടു. കുന്നത്തുനാട് കൃഷിഭവന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഈ സമയം എംഎൽഎയും വേദിയിൽ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക