മലപ്പുറത്ത് കെ കരുണാകരൻ്റെ ചിത്രം വച്ച്‌ ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. നിലമ്ബൂരിലാണ് ഫ്ളക്സ് ബോർഡില്‍ നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്ബൂർ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോർഡ് വെച്ചത്.

ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്ബൂർ പൊലീസിന് പരാതി സമർപ്പിച്ചു. ഇത്തരത്തില്‍ ബോർഡ് സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോർഡ് നീക്കാൻ അടിയന്തരമായി നടപടി ഉണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോർ‌ഡ് മാറ്റാൻ ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞതായി വിവരമുണ്ട്. എന്നാല്‍‌, മണിക്കൂറുകള്‍ക്ക് ശേഷവും ബോർഡ് മാറ്റിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക