ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശ്ശൂരില്‍ ഫ്ലക്സ് വിവാദവും. തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്ളക്സ് ആണ് വിവാദത്തിലായിരിക്കുന്നത്.

സുരേഷ് ഗോപിയുടെ ഫ്ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച്‌ തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014ൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ചാലക്കുടിയിൽ നിന്ന് എംപിയായ വ്യക്തിയാണ് ഇന്നസെന്റ്. അതുകൊണ്ടുതന്നെ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ പ്രചരണ ബോർഡിൽ അദ്ദേഹത്തിന്റെ ചിത്രം വയ്ക്കുന്നത് വിവാദമാകുകയാണ്. എന്നാൽ രാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ചിരുന്ന സഹപ്രവർത്തകൻ കൂടിയാണ് ഇന്നസെന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക