യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ 19,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നു. ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ കമ്പനി നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യത്ത് 12 മാളുകൾ തുറക്കാനാണ് ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിൽ 5 മാളുകളും ഉത്തർപ്രദേശിൽ 3 മാളുകളും ലുലു ഗ്രൂപ്പ് ആരംഭിക്കും. പുതിയ മാളുകൾ

നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 5 ലുലു മാളുകളിൽ മൂന്നെണ്ണം കേരളത്തിലാണ്. ഇതിന് പിന്നാലെയാണ് കേരളത്തിൽ കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും പുതിയ മാളുകൾ ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ വാരണാസി, പ്രയാഗ്‌രാജ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മാളുകൾ വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് വർഷത്തിനുള്ളിൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, നോയിഡ നഗരങ്ങളിൽ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടാകും. നിലവിൽ ലുലു ഗ്രൂപ്പിന് കൊച്ചി, തിരുവനന്തപുരം, തൃശൂർ, ബംഗളൂരു, ലഖ്‌നൗ എന്നിങ്ങനെ 5 നഗരങ്ങളിൽ മാളുകളുണ്ട്.
ഉത്തർപ്രദേശ് പ്രധാന വിപണി.

ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ പ്രധാന വിപണി ഉത്തർപ്രദേശാണെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ, ഷോപ്പിംഗ് മാൾ ഡിവിഷൻ ഡയറക്ടർ ഷിബു ഫിലിപ്പ് പറഞ്ഞു. പ്രയാഗ്‌രാജിലും വാരാണസിയിലും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന് ശേഷം കാൺപൂരിലും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. ഇവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റ് വേണോ ഷോപ്പിംഗ് മാൾ മോഡലാണോ വേണോ എന്ന് കമ്പനി ബോർഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ ലുലു മാളിൽ 2000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉത്തർപ്രദേശിൽ 500 കോടിയുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റും ലുലു ഗ്രൂപ്പ് സ്ഥാപിക്കും. മാളുകളുടെ വിപുലീകരണത്തിന് 2000 കോടി വകയിരുത്തി.

നോയിഡയിലെ പദ്ധതി ആസൂത്രണ ഘട്ടത്തിലാണെന്ന് ഷിബു ഫിലിപ്പ് വ്യക്തമാക്കി. ഇവിടെ നമ്മൾ മാർക്കറ്റ് പഠിക്കുകയാണ്. അവസരത്തിനനുസരിച്ച് നോയിഡയിലോ ഗ്രേറ്റർ നോയിഡയിലോ പദ്ധതി കൊണ്ടുവരാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. സമ്പൂർണ മാളാണെങ്കിൽ മൂന്നു വർഷത്തിനകവും ഹൈപ്പർമാർക്കറ്റ് ആണെങ്കിൽ ഒരു വർഷത്തിനുള്ളിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാമിൽ ഹൈപ്പർമാർക്കറ്റിനായി ഒരു സ്ഥലം ഏറ്റെടുത്തു. നിർമാണം പുരോഗമിക്കുകയാണെന്നും ഒന്നര വർഷത്തിനകം പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ്

മാൾ, ഹൈപ്പർ മാർക്കറ്റ് എന്നിങ്ങനെ രണ്ട് തരത്തിലാണ് കമ്പനിയുടെ ബിസിനസ് മോഡൽ. ലുലു മാളുകളിൽ, ഷോപ്പിംഗ് ഏരിയയുടെ 45 ശതമാനം കമ്പനിയുടെ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. ബാക്കിയുള്ള ഷോപ്പിംഗ് ഏരിയ മറ്റ് കമ്പനികൾക്ക് വാടകയ്ക്ക് നൽകുന്നു. ലുലു ഗ്രൂപ്പ് 2013ലാണ് രാജ്യത്തെ ആദ്യത്തെ മാൾ കൊച്ചിയിൽ അവതരിപ്പിച്ചത്.

രണ്ടാമത്തെ മാൾ 2018-ൽ തൃശ്ശൂരിൽ തുറന്നു. മൂന്നാമത്തെ മാൾ 2021 ഒക്ടോബറിൽ ബെംഗളൂരു രാജാജി നഗറിൽ. പിന്നീട് കമ്പനി തിരുവനന്തപുരത്തും ലഖ്‌നൗവിലും മാളുകൾ സ്ഥാപിച്ചു.

ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഭക്ഷ്യ സംസ്കരണം, മൊത്തവിതരണം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ ലുലു ഗ്രൂപ്പിന് ബിസിനസുകളുണ്ട്. 22 രാജ്യങ്ങളിൽ ഗ്രൂപ്പിന് പ്രവർത്തനമുണ്ട്. ലുലു മാളിന്റെ മാതൃ കമ്പനിയായ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡ് 2021-22 സാമ്പത്തിക വർഷത്തിൽ നഷ്ടം രേഖപ്പെടുത്തി. ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ ലിമിറ്റഡ് (ലുലു മാൾ) വാർഷിക സാമ്പത്തിക ഫലങ്ങളിൽ 51.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വർഷത്തിലും കമ്പനി നഷ്ടത്തിലായിരുന്നു, അന്നത്തെ നഷ്ടം 100.54 കോടി രൂപയായിരുന്നു. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ലുലു ഗ്രൂപ്പിന് തിരിച്ചടിയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക