107.75 പവൻ തൂക്കമുള്ള സ്വർണമാല ശബരിമല അയ്യപ്പന് സമർപ്പിച്ച് ഭക്തൻ. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത തിരുവനന്തപുരം സ്വദേശിയായ ഭക്തൻ വഴിപാടായി സമർപ്പിച്ചത്.

വിദേശത്ത് ബിസിനസ് നടത്തുന്ന കുടുംബത്തിലെ ഇയാൾ സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ശബരിമല ദർശനം നടത്തിയത്. ദർശനത്തിന് ശേഷം ലെയർ ഡിസൈനിലുള്ള സ്വർണമാല നടയിൽ സമർപ്പിച്ചു. 6% പണിക്കൂലിയും 862 ഗ്രാം സ്വർണത്തിന്റെ വിപണി വിലയും കണക്കാക്കിയാൽ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വിലവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക