മോഹൻലാലിന്റെ പുതിയ ആഡംബര ഫ്‌ളാറ്റിൽ മമ്മൂട്ടി എത്തി. കൊച്ചി കുണ്ടന്നൂരിലെ ഫ്ലാറ്റിലാണ് മമ്മൂട്ടി എത്തിയത്. ഇരുവരും സന്ദർശനത്തിന്റെ ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. അറ്റ് ലാൽസ് ന്യൂ ഹോം എന്നാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഏകദേശം 9000 ചതുരശ്ര അടിയിൽ പണിത ഒരു ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. ഗസ്റ്റ് ലിവിംഗ് റൂം, ഡൈനിംഗ് റൂം, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിംഗ് കിച്ചൻ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഫ്ലാറ്റിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. നാല് കിടപ്പുമുറികളുണ്ട്. വിശാലമായ അടുക്കളയും പൂജാമുറിയുമാണ് ഫ്ലാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid02qhq1iB65nTQsNh4xE8WpqtgLvQo4sgq4qtDSRoEGuqdvcNMLrxaGjxNryaC231b9l&id=100044498226984

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക