ചെന്നൈ: തിരക്കുകള്‍ക്ക് ഇടയിലും മകള്‍ റുഷ്ദയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദി അറിയിച്ച്‌ നടന്‍ റഹ്‌മാന്‍. കഴിഞ്ഞ ഒമ്ബതാം തിയതി ആയിരുന്നു നടന്‍ റഹ്‌മാന്റെ മകള്‍ റുഷ്ദയുടെ വിവാഹം. പഴയകാല സിനിമാ താരങ്ങളടക്കം നിരവധിപേര്‍ സന്നിഹിതരായ വിവാഹമായിരുന്നു അത്. നടന്‍ മോഹന്‍ലാല്‍ കുടുംബത്തോടൊപ്പമാണ് വിവാഹത്തിനെത്തിയത്.

https://fb.watch/9_rnuN3dZ5/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്രതീക്ഷിതമായി ചടങ്ങിനെത്തി നവദമ്ബതികളെ അനുഗ്രഹിച്ച ആ നിമിഷം തനിക്ക് മറക്കാനാവില്ലെന്നും റഹ്‌മാന്‍ പറയുന്നു. ‘ഡിസംബര്‍ ഒമ്ബത്, എന്റെ മകളുടെ വിവാഹ ദിവസം എനിക്കേറെ പ്രത്യേകതയുള്ള ദിനമായിരുന്നു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനായി നിങ്ങള്‍ അന്ന് ചെന്നൈയില്‍ നിന്ന് പുറത്തായിരുന്നുവെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. എന്നിട്ടും എന്റെ ക്ഷണം സ്വീകരിച്ചെത്തുകയും വിവാഹവേളയെ കൂടുതല്‍ ധന്യമാക്കുകയും ചെയ്തു. നിങ്ങളുടെ സാന്നിധ്യം ദമ്ബതികള്‍ക്ക് ഒരു വലിയ അനുഗ്രഹവും നിങ്ങളുടെ സ്‌നേഹവും വാത്സല്യവും അടുത്തറിയാനുള്ള അവസരവുമായി,’ എന്ന് റഹ്‌മാന്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക