ഡല്‍ഹി ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂലി വേഷത്തില്‍ ചുമടെടുത്ത് രാഹുല്‍ ഗാന്ധി എം.പി. പോര്‍ട്ടര്‍മാരുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിയുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി എത്തിയത്. റെയില്‍വേ കൂലിയുടെ ചുവന്ന ഷര്‍ട്ട് ധരിച്ച്‌ തലയില്‍ ലഗേജ് ബാഗും ചുമന്ന് നടന്ന രാഹുലിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

സ്റ്റേഷനിലെ കൂലി തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. ചുമട്ടുതൊഴിലാളികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും കൂടിക്കാഴ്ച ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക