ന്യൂഡൽഹി: സോണിയ ഗാന്ധി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കാതെ പാർട്ടിയെ വെല്ലുവിളിച്ച് വിമത ജി23 ഗ്രൂപ്പിന്റെ തലവൻ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ കോൺഗ്രസിന്റെ പ്രചാരണ സമിതിയുടെ തലവനായി നിയമിതനായതിന് തൊട്ടുപിന്നാലെയുള്ള ആസാദിന്റെ രാജിയാണ് പാർട്ടിയെ ഞെട്ടിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമേറ്റെടുക്കാത്തതെന്ന് പുറത്ത് പറയുന്നുണ്ടെങ്കിലും പാർട്ടിയിലെ അനുഭവപരിചയം കണക്കിലെടുത്ത് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം താഴ്ന്നതാണ് രാജിക്ക് പ്രേരിപ്പിച്ചതെന്ന് കരുതിയതായാണ് സൂചന. ഇതേത്തുടർന്ന് സംസ്ഥാന നേതാക്കളായ അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട് എന്നിവർ ഏകോപന സമിതിയിൽ നിന്നും ഗുൽസാർ അഹമ്മദ് വാനി തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും രാജിവച്ചു.

തന്നെ നിയമിക്കുന്നതിന് മുമ്പ് നേതൃത്വം തന്നോട് കൂടിയാലോചിച്ചില്ലെന്നും ആസാദ് കരുതുന്നു. എന്നാൽ, ആസാദുമായി 4 തവണ ചർച്ച നടത്തിയെന്നും കഴിഞ്ഞ മാസം 14നായിരുന്നു അവസാന കൂടിക്കാഴ്ചയെന്നുമാണ് നേതൃത്വത്തിന്റെ വാദം. ജമ്മു കശ്മീർ പിസിസി പ്രസിഡന്റായി നിയമിതനായ വികാർ റസൂൽ വാനി ആസാദിന്റെ അനുയായിയാണ്. ആസാദ് നൽകിയ പട്ടികയിൽ നിന്നാണ് പിസിസി ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് 2020ൽ രംഗത്തെത്തിയ ജി23 ഗ്രൂപ്പിനെ നയിച്ച ആസാദ് പിന്നീട് സോണിയയുടെ ഇടപെടലിൽ അനുരഞ്ജനത്തിന് തയ്യാറായി. കഴിഞ്ഞ വർഷം വീണ്ടും രാജ്യസഭയിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതിൽ അതൃപ്തനായ ആസാദിനെ അനുനയിപ്പിക്കാൻ കൂടിയാണ്അദ്ദേഹത്തിന് ജമ്മു കശ്മീരിൽ പദവി നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക