തിരുവനന്തപുരം: സി.പി.എം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം. നാല് പേര്‍ക്ക് പരുക്കേറ്റു. ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എ നഹാസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘര്‍ഷം. ഇടവയില്‍ നിന്നുള്ള പ്രതിനിധികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഏരിയ കമ്മിറ്റിയെ പ്രഖ്യാപിച്ചപ്പോള്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എഫ് നഹാസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ വഹാബ് , റിയാസ് എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മത്സരം വേണമെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത് നേതൃത്വം അനുവദിച്ചില്ല ഇതോടെയാണ് പുറത്ത് നിന്ന് പ്രവര്‍ത്തകര്‍ സമ്മേളന ഹാളിലേക്ക് തള്ളിക്കയറിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും വേദിയില്‍ ഇരിക്കെയായിരുന്നു പ്രവര്‍ത്തകരുടെ സംഘര്‍ഷം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക