അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്തിലെ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് കച്ചിൽ നടന്ന യോഗത്തിൽ പറഞ്ഞു.

“ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം ലഭിക്കും, മാതാപിതാക്കൾക്ക് പണമുണ്ടെങ്കിൽ അവർക്ക് സ്വകാര്യ സ്കൂളിൽ പോകാം, എന്നാൽ പണമില്ലാത്തതിനാൽ ആർക്കും നല്ല വിദ്യാഭ്യാസം നഷ്‌ടപ്പെടരുത്. പാർട്ടി അധികാരത്തിൽ വന്നാൽ പുതിയ സർക്കാർ സ്കൂളുകൾ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.” അദ്ദേഹം വാഗ്ദാനം ചെയ്തു. സ്വകാര്യ സ്‌കൂളുകൾ ഓഡിറ്റ് ചെയ്യുകയും വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന അധിക ഫീസ് തിരികെ നൽകുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊഴിൽ സ്ഥിരപ്പെടുത്തൽ, ദിവസ വേതന അധ്യാപകർക്ക് ജോലി സുരക്ഷിതത്വം എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ. വിദ്യാർത്ഥികൾക്ക് യൂണിഫോമും പുസ്തകങ്ങളും അമിത വിലയ്ക്ക് വിൽക്കുന്ന പാരമ്പര്യം അവസാനിപ്പിക്കുമെന്നും പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മ വേതനം ഉറപ്പ് വരുത്തുമെന്നും വൈദ്യുതി നൽകുമെന്നും നേരത്തെ വാഗ്ദാനം നൽകിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക