ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് രമ്യാ കൃഷ്ണൻ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായിക താരമായി തിളങ്ങിയ രമ്യാ കൃഷ്ണൻ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ്. അതിനുശേഷം സഹനടിയായും സ്വഭാവ നടിയായും അമ്മയായും ശക്തമായ വേഷങ്ങൾ ചെയ്തു. അതിന് ശേഷം വമ്പൻ സിനിമകളിൽ പല വലിയ വേഷങ്ങളും ഈ നടിയെ തേടിയെത്തി. അൻപത്തിയൊന്നാം വയസ്സിലും ശരീരസൗന്ദര്യവും സ്റ്റൈലും ഫാഷൻ സെൻസും കാത്തുസൂക്ഷിക്കുന്ന നടി കൂടിയാണ് രമ്യ കൃഷ്ണൻ.

ഇപ്പോഴിതാ സാരിയിൽ ഗ്ലാമറസായി കാണപ്പെടുന്ന രമ്യ കൃഷ്ണന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ കൃഷ്ണൻ ഇപ്പോൾ അതിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണ്. സിനിമകൾക്ക് പുറമെ ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെട്ട് കൈയടി നേടിയ നടിയാണ് രമ്യാ കൃഷ്ണൻ. എന്തായാലും ഈ പ്രായത്തിലും തന്റെ അഭിനയ പാടവം കൊണ്ടും കാലാതീതമായ സൗന്ദര്യം കൊണ്ടും ആരാധകരെ ത്രില്ലടിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക