മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥിനിയെ ഗാന്ധിവധക്കേസിലെ പ്രതി വി.ഡി സവർക്കറുടെ വേഷം ധരിപ്പിച്ചതിനെതിരെ പ്രതിഷേധം. കിഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ വേലുത്തമ്പി ദളവയെ ഒഴിവാക്കി പകരം ഒരു സ്‌കൂൾ കുട്ടിയെ ഹിന്ദുത്വ നേതാവായി തിരഞ്ഞെടുത്തു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനികളായ കെ മാധവൻ നായർ, ആചാര്യ വിനോബ ഭാവെ, രാജാറാം മോഹൻ റോയ് എന്നിവരുടെ വേഷം ധരിച്ച കുട്ടികൾക്കൊപ്പം സവർക്കർ ബാനർ പിടിച്ച് നിൽക്കുന്ന വിദ്യാർത്ഥിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേലുത്തമ്പി ദളവയുടെ വേഷം നീക്കി സവർക്കർക്ക് നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. നേതാക്കൾ സ്‌കൂൾ പ്രിൻസിപ്പലിനെ കണ്ട് പരാതി ബോധിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ തലത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. സ്വാതന്ത്ര്യദിന പരിപാടിയിൽ വിദ്യാർഥികളെ അണിയിച്ചൊരുക്കുന്നതിനിടെയാണ് സവർക്കറുടെ വേഷം മറ്റൊരു അധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടത്. വി ഡി സവർക്കറുടെ പേരെഴുതിയ ബാനർ നീക്കം ചെയ്‌ത ശേഷം കുട്ടിയെ റാലിയിൽ പങ്കെടുപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക