എ​റ​ണാ​കു​ളം ജി​ല്ലയുടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രാ​ത്രി യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ രേ​ണു രാ​ജ് അറിയിച്ചു. ഇന്ന് എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കുന്ന പശ്ചാത്തലത്തില്‍ ജാ​ഗ്രതാനിര്‍ദേശമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജി​ല്ല​യി​ലെ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ത്രി യാ​ത്ര​ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക