ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഇന്ത്യ നെഞ്ചിലേറ്റി. ഇത്തവണ 30 കോടിയിലധികം ദേശീയ പതാകകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിലൂടെ ഏകദേശം 500 കോടിയോളം വരുമാനം ലഭിച്ചതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു. വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ആഹ്വാനത്തോടെ ജൂലൈ 22 ന് പ്രധാനമന്ത്രി ‘ഹർഘർ തിരിംഗ’ കാമ്പയിൻ പ്രഖ്യാപിച്ചു.

ആഗസ്റ്റ് 13ന് ആരംഭികച്ച് സ്വാതന്ത്ര്യദിനം വരെ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്താനാണ് ‘ഹർഘർ തിരംഗ’ കാമ്പയിൻ ആഹ്വാനം ചെയ്തത്. എല്ലാത്തിലും വീടുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. വജ്രജയന്തിയിൽ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഇതിലൂടെ ശ്രമിച്ചു. വീട്ടിൽ ഉയർത്തിയ പതാകയ്‌ക്കൊപ്പം സെൽഫിയെടുത്ത ശേഷം ‘ഹർ ഘർ തിരംഗ’ എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും അവസരമൊരുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് കോടി ചിത്രങ്ങളാണ് ഇത്തരത്തില് അപ് ലോഡ് ചെയ്തിരിക്കുന്നതെന്നാണ് സാംസ്കാരിക വകുപ്പിന്റെ കണക്ക്. രാജ്യത്തുടനീളം ‘ഹർ ഘർ തിരംഗ’ കാമ്പയിനുമായി ബന്ധപ്പെട്ട് 3000 പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ പ്രസിഡന്റ് ബി.സി.ഭാരത്യ പറഞ്ഞു. 20 ദിവസം കൊണ്ട് 30 കോടിയിലധികം പതാകകൾ നിർമ്മിച്ചു. ദേശീയ പതാക തയ്യാറാക്കി വിതരണം ചെയ്യുന്ന വ്യവസായികളും വ്യാപാരികളും കേന്ദ്ര സർക്കാരിന്റെ പതാക പ്രചാരണത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രികൾക്ക് അവരുടെ എസ്എസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് ഹർഘർ തിരംഗ കാമ്പെയ്‌നിനായി ചെലവഴിക്കാൻ അനുവദിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെയും പതാക നിർമ്മാതാക്കൾ അഭിനന്ദിച്ചു. കഴിഞ്ഞ വർഷത്തെ ഓർഡറുകളെ അപേക്ഷിച്ച് ദേശീയ പതാകയുടെ ആവശ്യം പലമടങ്ങ് വർദ്ധിച്ചു. പതാക ഉണ്ടാക്കാൻ തൊഴിലാളികൾ രാപ്പകൽ അധ്വാനിച്ചു. കൊവിഡ്-19ന് ശേഷം തകർന്ന വിപണിക്ക് വലിയ ഉണർവാണ് ഈ പ്രചാരണം നൽകിയത്. ഇന്ത്യൻ തപാൽ വകുപ്പും ദേശീയ പതാകയും സംയുക്തമായാണ് ഇത് നടത്തിയത്. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക