മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളുടെയും അളവുകൾ പരസ്പരം പൂരകമാണെന്ന് പലപ്പോഴും പറയാറുണ്ട്. പുരുഷന്റെ കാലിന്റെ വലിപ്പവും ജനനേന്ദ്രിയത്തിന്റെ വലിപ്പവും തുല്യമാണെന്ന അനുമാനം അത്തരത്തിലൊന്നാണ്. എന്നാൽ ജപ്പാനിലെ ഒരു കൂട്ടം ആരോഗ്യ വിദഗ്ധർ ഇത് തെറ്റാണെന്ന് തെളിയിച്ചു.

കാലിന്റെ വലിപ്പവ്യത്യാസം വ്യക്തമാണെങ്കിലും മറ്റൊരു ശരീരാവയവത്തിന് ജനനേന്ദ്രിയത്തിന്റെ വലിപ്പവുമായി ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. നമ്മുടെ മൂക്കാണ് ആ അവയവം. ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ വിദഗ്ധരാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ കണക്കിൽ നീളമുള്ള മൂക്കുള്ള ഒരാളുടെ ലിംഗത്തിന്റെ നീളം 5.3 ഇഞ്ച് ആയിരിക്കും എന്നാണ്. അതേസമയം ചെറിയ മൂക്കുളളവർക്ക് 4.1 ഇഞ്ച് നീളമേ ഉള്ളൂ. മരിച്ചയാളുകളുടെ ശരീരഭാഗങ്ങൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം തിരിച്ചറിഞ്ഞത്.

ഇവരെല്ലാം 30നും 50നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ലിംഗത്തിന്റെ വലിപ്പവും നീളവും പുരുഷന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രായം, ഉയരം, ഭാരം എന്നിവയ്ക്ക് ജനനേന്ദ്രിയത്തിന്റെ വലുപ്പം നിർണ്ണയിക്കാൻ കഴിയില്ലെന്ന് ഗവേഷകർ കണ്ടെത്തി. പകരം അത് ജന്മനാ ഉള്ള ചില പ്രത്യേകതകൾ മൂലമാണെന്നും ഗവേഷകർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക