പ്രണവ് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ്. വളരെ കുറച്ച്‌ ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അദ്ദേഹത്തിന് വലിയ ആരാധകര്‍ ഉണ്ട്. ഏറ്റവും അവസാനമായി ഇറങ്ങിയ ഹൃദയം വലിയ ഹിറ്റായി മാറിയിരുന്നു.

ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ‘റിയല്‍ ലൈഫ് ചാര്‍ളി, മല്ലു സുപ്പര്‍മാന്‍’ എന്നിങ്ങനെയാണ്. സിനിമയെക്കാള്‍ ഏറെ യാത്രയെ പ്രണയിക്കുന്ന പ്രണവ് ‍പലപ്പോഴും യാത്രയിലാണ് ആണ്. ഞൊടിയിട കൊണ്ടാണ് പ്രണവിന്റെ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ പ്രണവിനെകുറിച്ച്‌ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. യൂറോപ്പ് യാത്രയിലാണ് പ്രണവ് ഇപ്പോള്‍ എന്നും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈൽ കാല്‍നടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറഞ്ഞു. വിനീതിന്റെ വെളിപ്പെടുത്തല്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു.

‘ഞങ്ങള്‍ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈൽ കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട് അതില്‍ ഇതിന്‍റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്’, എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക