ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. പാലക്കാടും പത്തനംതിട്ടയിലും നരേന്ദ്രമോദി പ്രചാരണത്തിനെത്തും. മാർച്ച്‌ 15 ന് പാലക്കാട്ടെത്തുന്ന മോദി റോഡ് ഷോ നടത്തും.

17ന് പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. കേരളത്തിലെ ആദ്യ പൊതുയോഗം അനില്‍ ആന്‍റണിക്ക് വേണ്ടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക