ന്യൂഡൽഹി: ലോക്‌സഭയിൽ വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്കിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തന്റെ ബാഗ് ഒളിപ്പിച്ച വീഡിയോ വൈറലാകുന്നു. തൃണമൂൽ എംപി കക്കോലി ഘോഷ് ദസ്തിദാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മഹുവ മൊയ്ത്ര ഇരിക്കുന്ന ബെഞ്ചിൽ നിന്ന് മേശയുടെ അടിയിലേക്ക് തന്റെ ബാഗ് നീക്കുന്നത് വീഡിയോയിൽ കാണാം. ഒന്നരലക്ഷം രൂപ വിലയുള്ള ലൂയിസ് വിൽട്ടൺ ബാഗ് മഹുവ മൊയ്‌ത്ര മനഃപൂർവം ഒളിപ്പിക്കുന്നുവെന്നാണ് ആരോപണം.

ട്വിറ്ററിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന തൃണമൂൽ എംപിക്ക് എങ്ങനെയാണ് ഇത്രയും വില കൂടിയ ബാഗ് ഉപയോഗിക്കാനാവുകയെന്നാണ് ബിജെപി അനുകൂലികൾ അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക