ബാഗേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചുണ്ടായ അസ്വഭാവികമായ പെരുമാറ്റം അദ്ധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികളിലും ആശങ്കയുണ്ടാക്കി. ബുധനാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി കുട്ടികള്‍ കൂട്ടമായി നിലത്തിരുന്ന് നിലവിളിക്കുകയും നിലത്ത് തലതല്ലി കരയുകയുമായിരുന്നു. ഇത് അദ്ധ്യാപകരെ പരിഭ്രാന്തരാക്കി.

കുട്ടികള്‍ അലമുറയിടുന്നതിന്റെയും അബോധാവസ്ഥയില്‍ കിടക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സ്‌കൂളിന്റെ നിലത്ത് കിടന്ന് ഉരളുകയും നിലവിളിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന്, കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും ചികിത്സിക്കാനുമായി ഡോക്ടര്‍മാരുടെ സംഘം സ്‌കൂളിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ത്ഥികള്‍ ഉറക്കെ നിലവിളിക്കുകയും അതിന് ശേഷം ബോധരഹിതരാവുകയുമായിരുന്നു. അദ്ധ്യാപകര്‍ കുട്ടികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി വീട്ടിലേക്ക് അയക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക