ബംഗളൂരു: കര്‍ണാടക സൂറത്ത് കല്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. മംഗല്‍പ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസില്‍(21) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈല്‍ കടയ്ക്കു പുറത്തു നില്‍ക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്‍റെ വസതി സന്ദര്‍ശിക്കാനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലെത്തിയ സമയത്തായിരുന്നു സംഭവം. കടയ്ക്കു പുറത്ത് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക