കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാതക്ക് കീഴിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ജോഡികളുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. കോട്ടയം നഗരത്തില്‍ വര്‍ഷങ്ങളായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ആകാശ നടപ്പാതയാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ലൊക്കേഷന്‍.

പണി പൂര്‍ത്തിയാകാതെ കിടക്കുന്നത് കാരണം ‘നഗരഹൃദയത്തിലെ പടവലം പന്തല്‍’ എന്നാണ് ട്രോളന്മാര്‍ പാതയെ വിശേഷിപ്പിക്കുന്നത്. വാര്‍ത്തകളിലും ട്രോളുകളിലും നിരന്തരം വിഷയമാകാറുള്ള ആകാശ നടപ്പാതക്ക് കീഴില്‍ മുമ്പും ഇത്തരത്തില്‍ ഷൂട്ടുകള്‍ നടന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക